Tuesday, November 25, 2008

ഓര്മ യിലേക്ക് കാലിടറിയപ്പോള്‍ കളഞ്ഞു കിട്ടിയ മുത്ത്‌ ....

ആ ദിവസം മുഷിഞ്ഞ ഏകാന്തത എന്നെ ശ്വാസം മുടിച്ചപോള്‍ ഞാന്‍ മുറ്റത്തെ തണല്‍ വാകയുടെ ഇല പടര്പ്പുകളിലീക്ക് കണ്ണോടിച്ചു .. ഏകാന്തത യില്‍ ആ വാക മരത്തിലേക്ക് നോകി ഇരിക്കാന്‍ എനികെന്തോ ഇഷ്ടമാണ് .. മനസ്സില്‍ സൂക്ഷിച്ച കുറേ നല്ല ചിത്രങ്ങള്‍ , എന്തോ ഒരുപാടു ഇഷ്ടമുള്ള കുറെ ഓര്‍മ്മകള്‍ അപ്പോള്‍ മനസിലൂടെ കടന്നു പോയികൊണ്ടിരുന്നു ...

തലേന്നത്തെ കാറിലും മഴയത്തും വീണ തെങിന്‍ പൂകുലലും പോങും വെട്ടാന്‍ , ഊറി വരുന്ന തെങിന്‍ തേന്‍ പോതുബില്‍ സെങരിച്ചു നുണയന്‍ കൊതിക്കുന്ന ഒരു മൂന്നു വയസ്സുകാരി ...അമ്മ യുടെ സാരി തുമ്പില്‍ തൂങുന്ന ഒരു നാണം കുണ്ങി പെണ്ണ് ഓര്‍മയില്‍ ഉടക്കി ....

അമ്മ ഉണ്ടാക്കി തരുന്ന ഓല കളിപാട്ടങള്‍ കൌതുകത്തോടെ വീക്ഷിക്കുന്ന ,ചിപ്പി യില്‍ നിന്ന് ചാടുന്ന പംപിനായ് വാശിപിടിക്കുന്ന , എപ്പോഴും അമ്മ യുടെ മടിയില്‍ ഇടം തേടുന്ന , ഒരു തോട്ടര്‍വാടി ...

ഓല പബരവുമയ് കടല്‍ കാറ്റ് തേടി ഓടിയതും , അസ്തമന സൂര്യനെ യും കടലംമയെയും തേടി കാറ്റാടി മരങള്‍കിടയിലൂടെ പോയതും , ഞാവല്‍ പഴം തേടി അന്നാരകന്നനോട് കേന്ഞിയതും ,തേന്‍ തേടി എത്തിയ തുമ്പി പെണ്ണിന്‍റെ പിന്നാലെ പോയതും ഓര്‍ത്തു ...

അപ്പുപ്പന്‍ താടി തേടി , പൂച്ചകായും , കൊട്ടകായും , അയിനി ചക്കയും ഞാവല്‍ പഴവും , ഞാരകയും, കുട പുളിയും തേടി കാറില്‍ അലഞ്ഞപ്പോള്‍ പബിനെ കണ്ടു ഭയന്നതും, കിഴകേ മേപരത്തെ കശുമാവിന്‍ ചാഞ്ഞ കൊണ്ബില്‍ കേറി യപ്പോള്‍ പുളിയുരുബിന്‍ കൂടിളകി കടി കൊണ്ട് പുളഞ്ഞതും ഓര്‍ത്തു ..

കൊയ്ത്തു കഴിഞ്ഞ മുറ്റത്ത്‌ , മഴയില്‍ കിളര്‍ത്തു പോങ്ങിയപോള്‍ , തനെന്നത്തെ മഴയില്‍ , നെല്‍ തളിരില്‍ വര്‍ണ മുത്തുകള്‍ തീര്‍ത്തത് കവ്ധുകത്തോടെ വീക്ഷിച്ചത്‌ എല്ലേം മനസ്സില്‍ മിന്നി മറഞ്ഞു ...

അപ്പോള്‍ മുറ്റത്തെ ചെത്തിയില്‍ ആരു പട്ടം അടയ്ക്ക കിളികള്‍ ചിലച്ചു ... അവയുടെ ശബ്ദം എന്നെ സ്വപനത്തില്‍ നിന്നുണര്‍ത്തി ഒപ്പം പിന്നില്‍ നിന്ന് അമ്മയുടെ ശബ്ദവും ...

2 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എന്നെ ഇങ്ങനെ കരയിപ്പിക്കല്ലേ നീതു ...:( :(

Nasheeth said...

ഹ ഹ ഹ ബഹുരസമായിരിക്കുന്നു.....