Tuesday, November 25, 2008

ഓര്മ യിലേക്ക് കാലിടറിയപ്പോള്‍ കളഞ്ഞു കിട്ടിയ മുത്ത്‌ ....

ആ ദിവസം മുഷിഞ്ഞ ഏകാന്തത എന്നെ ശ്വാസം മുടിച്ചപോള്‍ ഞാന്‍ മുറ്റത്തെ തണല്‍ വാകയുടെ ഇല പടര്പ്പുകളിലീക്ക് കണ്ണോടിച്ചു .. ഏകാന്തത യില്‍ ആ വാക മരത്തിലേക്ക് നോകി ഇരിക്കാന്‍ എനികെന്തോ ഇഷ്ടമാണ് .. മനസ്സില്‍ സൂക്ഷിച്ച കുറേ നല്ല ചിത്രങ്ങള്‍ , എന്തോ ഒരുപാടു ഇഷ്ടമുള്ള കുറെ ഓര്‍മ്മകള്‍ അപ്പോള്‍ മനസിലൂടെ കടന്നു പോയികൊണ്ടിരുന്നു ...

തലേന്നത്തെ കാറിലും മഴയത്തും വീണ തെങിന്‍ പൂകുലലും പോങും വെട്ടാന്‍ , ഊറി വരുന്ന തെങിന്‍ തേന്‍ പോതുബില്‍ സെങരിച്ചു നുണയന്‍ കൊതിക്കുന്ന ഒരു മൂന്നു വയസ്സുകാരി ...അമ്മ യുടെ സാരി തുമ്പില്‍ തൂങുന്ന ഒരു നാണം കുണ്ങി പെണ്ണ് ഓര്‍മയില്‍ ഉടക്കി ....

അമ്മ ഉണ്ടാക്കി തരുന്ന ഓല കളിപാട്ടങള്‍ കൌതുകത്തോടെ വീക്ഷിക്കുന്ന ,ചിപ്പി യില്‍ നിന്ന് ചാടുന്ന പംപിനായ് വാശിപിടിക്കുന്ന , എപ്പോഴും അമ്മ യുടെ മടിയില്‍ ഇടം തേടുന്ന , ഒരു തോട്ടര്‍വാടി ...

ഓല പബരവുമയ് കടല്‍ കാറ്റ് തേടി ഓടിയതും , അസ്തമന സൂര്യനെ യും കടലംമയെയും തേടി കാറ്റാടി മരങള്‍കിടയിലൂടെ പോയതും , ഞാവല്‍ പഴം തേടി അന്നാരകന്നനോട് കേന്ഞിയതും ,തേന്‍ തേടി എത്തിയ തുമ്പി പെണ്ണിന്‍റെ പിന്നാലെ പോയതും ഓര്‍ത്തു ...

അപ്പുപ്പന്‍ താടി തേടി , പൂച്ചകായും , കൊട്ടകായും , അയിനി ചക്കയും ഞാവല്‍ പഴവും , ഞാരകയും, കുട പുളിയും തേടി കാറില്‍ അലഞ്ഞപ്പോള്‍ പബിനെ കണ്ടു ഭയന്നതും, കിഴകേ മേപരത്തെ കശുമാവിന്‍ ചാഞ്ഞ കൊണ്ബില്‍ കേറി യപ്പോള്‍ പുളിയുരുബിന്‍ കൂടിളകി കടി കൊണ്ട് പുളഞ്ഞതും ഓര്‍ത്തു ..

കൊയ്ത്തു കഴിഞ്ഞ മുറ്റത്ത്‌ , മഴയില്‍ കിളര്‍ത്തു പോങ്ങിയപോള്‍ , തനെന്നത്തെ മഴയില്‍ , നെല്‍ തളിരില്‍ വര്‍ണ മുത്തുകള്‍ തീര്‍ത്തത് കവ്ധുകത്തോടെ വീക്ഷിച്ചത്‌ എല്ലേം മനസ്സില്‍ മിന്നി മറഞ്ഞു ...

അപ്പോള്‍ മുറ്റത്തെ ചെത്തിയില്‍ ആരു പട്ടം അടയ്ക്ക കിളികള്‍ ചിലച്ചു ... അവയുടെ ശബ്ദം എന്നെ സ്വപനത്തില്‍ നിന്നുണര്‍ത്തി ഒപ്പം പിന്നില്‍ നിന്ന് അമ്മയുടെ ശബ്ദവും ...

Monday, November 24, 2008

നമുക്ക് പരന്നുയരം

എവിടെയാണ് നീ നിന്നെ ഭന്ധിചിരിക്കുന്നത് ??? നീ സ്വതന്ദ്രനാണ് !!! എന്തേ നീ അതറിയുന്നില്ല ... പരന്നുയരു... നീ നിന്നെ അറിയൂ ... നിന്‍റെ ആത്മാവിനെ അറിയൂ ... അനദ മായ ആ ശക്തിയെ അറിയൂ .. നിനക്ക് പറന്നുയരാന്‍ ഞാന്‍ എന്‍റെ ചിറകുകള്‍ തരാം ....സ്വീകരിക്യന്‍ നീ തയാറാണോ ???നിന്‍റെ കണ്ണ് കളും കാതുകളും തുരന്നിരിക്യട്ടേ ... കായികളും കാലുകളും ഊര്ജസ്വലമാകട്ടേ...നിന്‍റെ മനസിനെ ശാന്തമാകൂ ...നിന്റെ ഭുദ്ധി കു ഉണര്‍വ് നല്‍കൂ .. ഉണരൂ ... എഴുനേലെകൂ.. നമുക്ക് പരന്നുയരം ....

Wednesday, November 19, 2008

സ്നേഹം ....

ഞാന്‍ നിന്നെ സ്നേഹിക്കുന്നു ... നിന്‍റെ മാനുഷിക വികാരങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അല്ല ... ദൈവിക ചൈതന്യം ആഗ്രഹിക്കുന്ന രീതിയില്‍ ... ഈ പ്രപഞ മാതാവ് എന്‍റെ ഹൃദയത്തിലും സ്നേഹം നിറച്ചു ... വാല്‍സല്യം നിറച്ചു ... ആ ആനദ സാഗരം , പ്രേമ സാഗരം എന്നെയും പടിപിച്ചു ... സ്നേഹിക്കാന്‍ ... ജീവിക്കാന്‍ .. ആനദിക്കാന്‍... നമ്മുടെ പാതയില്‍ പ്രപന്ജ മാതാവ് സ്ഥാപിച്ച ഏക കൂടാരത്തില്‍ ഒരുമിച്ചു വസിക്കുന്നവരാണ് നമ്മള്‍ ... നമ്മള്‍ വികരങളുടെ അടിമകള്‍ എല്ല ... അവയുടെ യജമാനന്‍മാര്‍ ആണ് .... നമ്മള്‍ സേവിക്കുകയും സേവിക്കപെടുകയും ചെയുന്നു ...ഞാന്‍ നിന്നെ സ്നേഹിക്കുന്നു ... നിന്‍റെ ആത്മാവിനെ സ്നേഹിക്കുന്നു ...സ്നേഹം ഒരു ശീലം അല്ല ... പ്രതിഭധത എല്ല ... കടപാട് എല്ല .... കാല്‍പനിക കവികള്‍ വര്‍ണ്നിക്കുന്നതും എല്ല സ്നേഹം ... സ്നേഹം സ്നേഹമാകുന്നു ... അതിനു നിര്‍വചനങ്ങള്‍ ഇല്ല... സ്നേഹിക്കു‌... സ്നേഹിക്കാന്‍ മാത്രമായി സ്നേഹിക്കു‌ ...
കരയരുതേ കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി
വിരിയാത്ത പൂവുകള്‍ ,ബാക്കി ചിരിക്കാത്ത മുകങ്ങള്‍
ബാക്കിമാംസം പിച്ചി തിന്നുന്ന കഴുകന്മാര്‍ ബാക്കി
ഒഴുകാത്ത പുഴകളും ,വീശാത്ത കാറ്റും ബാക്കി

കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി

കാലത്തിന്‍ കളി വിരുതുകള്‍ ബാക്കി ,ഹൃദയ കാടിന്യതിന്‍ ദ്വനികള്‍ ബാക്കി

വിശകുന്ന വയറിന്‍ , തളരുന്ന തനുവിന്‍ , അലയുന്ന ബാല്യത്തിന്‍ രോദനം ബാക്കി

നഷ്ട സ്വപ്നത്തിന്‍ ചിറകടികള്‍

കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി

Tuesday, November 18, 2008

ജീവിതമാകുന്ന വൃക്ഷത്തിലെ ഇലകളെല്ലാം കൊഴിയുകയാണ് ....ഇനിയും എത്ര ഇലകള്‍ ബാക്കി ....??? ഇനിയും എത്ര നാള്‍ കൂടി ...????ഇനിയും തളിര്കുമോ ഈ മരം ....???ഇനിയും ജന്മങ്ങള്‍ ഉണ്ടോ ..??? എന്നാണ് ഇത് അഗ്നി യുമായ്‌ അലിഞ്ഞു ചേരുന്നത് ....???

Sunday, November 16, 2008

ഒരുനാള്‍ .....

ഒരു പുലര്‍കാല വേളയില്‍ ഞാന്‍ തപസില്‍ നിന്നുണര്‍ന്ന ഒരു പൂബാട യായ്യി മാറി .....ഓരോ പൂവിലും പുല്ല്പടര്‍പിലും പാറി നടന്നു ....പൂവിന്‍ ഇതളില്‍ മുഖ മമര്‍ത്തി തേന്‍ നുകര്‍ന്ന് രസിച്ചു .... എന്ന്‍ കുഞ്ഞി ചിറകുകള്‍ വിടര്‍ത്തി ആകാശ തറയില്‍ പാറി പറന്നു ... ഇളം തെന്നലിനോട് കുശലം ചൊല്ലി ... അന്ന് ഞാന്‍ ആനദ നൃത്തമാടി ... എന്ന്‍ മനം ആനദ നൃത്തമാടി ......

Thursday, November 13, 2008

ഇനിയും അറിയാത്ത സത്യം

മറയുന്നു രൂപങ്ങൾ കാലത്തിനൊപ്പം പിന്നെയും തെളിയുന്നു രൂപങ്ങൾ എൻ ഓർമ്മയിൽ മാത്രം. ഓർമ്മയായ്‌ തീർന്നീടുമെൻ ദേഹവുമൊരുനാൾ എന്നു ഞാൻ അറിയുന്നു എങ്കിലും അറിയാത്തതാണെനിക്കേറെയും ബാക്കി. ഈ ജന്മത്തിൻ പൊരുൾ തേടി അലയേണമെങ്കിലും വലയുന്നു ഞാനും മായതൻ വലയിൽ അറിയാതെ മോഹിച്ചീടുന്നു ഞാനെന്തിനോ.. പിന്നെ വെറുതെ ചുമക്കുന്നു മോഹഭംഗത്തിൻ ഭാണ്ഡവും അറിയേണ്ട എന്നു ഞാൻ കരുതി എന്നാകിലോ മുട്ടി വിളിക്കുന്നു മനസ്സിനെ നിത്യ ദൃശ്യങ്ങൾ പോലവ എന്നറിഞ്ഞീടും ഞാനീ ജന്മത്തിൻ സത്യവും എന്നു തീർന്നീടുമെൻ ജീവിതദൗത്യവും പായുന്നു കാലം തൻ നിശ്ചിതദൗത്യവുമായ്‌ നീങ്ങുന്നു ഞാനും എന്നോർമ്മതൻ ഭാണ്ഡവുമായ്‌..