Thursday, November 13, 2008

ഇനിയും അറിയാത്ത സത്യം

മറയുന്നു രൂപങ്ങൾ കാലത്തിനൊപ്പം പിന്നെയും തെളിയുന്നു രൂപങ്ങൾ എൻ ഓർമ്മയിൽ മാത്രം. ഓർമ്മയായ്‌ തീർന്നീടുമെൻ ദേഹവുമൊരുനാൾ എന്നു ഞാൻ അറിയുന്നു എങ്കിലും അറിയാത്തതാണെനിക്കേറെയും ബാക്കി. ഈ ജന്മത്തിൻ പൊരുൾ തേടി അലയേണമെങ്കിലും വലയുന്നു ഞാനും മായതൻ വലയിൽ അറിയാതെ മോഹിച്ചീടുന്നു ഞാനെന്തിനോ.. പിന്നെ വെറുതെ ചുമക്കുന്നു മോഹഭംഗത്തിൻ ഭാണ്ഡവും അറിയേണ്ട എന്നു ഞാൻ കരുതി എന്നാകിലോ മുട്ടി വിളിക്കുന്നു മനസ്സിനെ നിത്യ ദൃശ്യങ്ങൾ പോലവ എന്നറിഞ്ഞീടും ഞാനീ ജന്മത്തിൻ സത്യവും എന്നു തീർന്നീടുമെൻ ജീവിതദൗത്യവും പായുന്നു കാലം തൻ നിശ്ചിതദൗത്യവുമായ്‌ നീങ്ങുന്നു ഞാനും എന്നോർമ്മതൻ ഭാണ്ഡവുമായ്‌..

1 comment:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഓര്‍മ തന്‍ ഭാണ്ഡങ്ങള്‍ പാഥേയമാകാം ...
അറിയുന്ന സത്യങ്ങള്‍ വഴിയമ്പലങ്ങളും ..
മോഹത്തിന്‍ ചിതകളില്‍, ഊഷരമായ മരുഭുമികളില്‍ എവിടെയോ
പ്രിയ സുഹൃത്തെ, ഞാനുമലയുന്നു ഒരു പിടി വളപ്പൊട്ടുകള്‍ തേടി ...


പ്രവി